IndiaLatest

ഫലപ്രഖ്യാപനത്തിന് മുന്‍പേ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

“Manju”

ഗുവാഹത്തി : അസാമില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിന് മുന്‍പേറിസോര്‍ട്ട് രാഷ്ട്രീയം പയറ്റി കോണ്‍ഗ്രസ് സഖ്യം. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിലെ ഘടകകക്ഷികളുടെ 22 സ്ഥാനാര്‍ത്ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ബി.ജെപി വിലയ്ക്ക് എടുക്കുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് നീക്കം.മുഖ്യമന്ത്രി സര്‍ബാനന്ദ് സോണോവാളിന്റെ ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുവോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Related Articles

Back to top button