KeralaLatest

ഇ. ശ്രീധരന്‍റെ ജീവിതത്തെ സ്വാധീനിച്ച സ്വാമി ഭൂമാനന്ദതീര്‍ത്ഥ..?

“Manju”

‘പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരന് നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…’ അനൗണ്‍സ്‌മെന്റ് വാഹനത്തിന് പിറകേ പോരാട്ട വീഥികളിലൂടെ ആത്മവിശ്വാസത്തോടെയാണ് ശ്രീധരന്‍ നടന്നു നീങ്ങുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ കൈമുതല്‍ ആത്മവിശ്വാസം തന്നെയാണ്. അതിന് പാമ്ബന്‍പാലത്തിനേക്കാള്‍ കരുത്തുമുണ്ട്. വികസനം മാത്രമാണ് ലക്ഷ്യമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ അദ്ദേഹം പറയുന്നു.ഇപ്പോഴിതാ, കൃത്യമായ നിഷ്ഠയോട് കൂടി ജീവിതത്തെ കാണാന്‍ കഴിഞ്ഞതിന് പിന്നില്‍ തന്‍്റെ ഗുരുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇ ശ്രീധരന്‍. ഹിന്ദ്‌ നവോത്ഥാന പ്രതിഷ്ഠാന്‍ അധ്യക്ഷനും മഠാധിപതിയുമായ സ്വാമി ഭൂമാനന്ദതീര്‍ത്ഥയാണ് തന്‍്റെ ഗുരുവെന്ന് മെട്രോമാന്‍ ജന്മഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.’സ്വാമി ഭൂമാനന്ദതീര്‍ത്ഥരാണ് എന്റെ ഗുരു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് 2002 മാര്‍ച്ചിലാണ്. സ്വാമിജി എന്നോട് ദീക്ഷയുടെ സമയമായി എന്ന് പറഞ്ഞു. അതുപ്രകാരം ആശ്രമത്തില്‍ മൂന്ന് ദിവസം താമസിച്ച്‌ ദീക്ഷ വാങ്ങി. അതോടെയാണ്, ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായത്. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന ബോധം ഉദിച്ചു. അതിനുശേഷമാണ് ഭഗവദ്ഗീത മുടങ്ങാതെ വായിക്കാന്‍ തുടങ്ങുന്നത്. സ്വാമിജിയെ പോലെ ആരുമെന്നെ ഇത്രയും സ്വാധീനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകളുടെ തിളക്കം, കാര്യങ്ങള്‍ വ്യക്തമായി പറയാനുള്ള കഴിവ് ഇതൊന്നും വേറെയാരിലും ഞാന്‍ കണ്ടിട്ടില്ല. കാര്യങ്ങളുടെ ചിട്ട, കൃത്യമാര്‍ന്ന അവതരണം ഇതെല്ലാമാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്’. – മെട്രോമാന്‍ പറയുന്നു.

Related Articles

Back to top button