IndiaLatest

സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണിലിടിച്ചു

“Manju”

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിന്റെ ഡല്‍ഹി-ജമ്മു വിമാനം ഡല്‍ഹി വിമാനത്താവളത്തിലെ വൈദ്യുത തൂണിലിടിച്ചു. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് പോകുന്ന പ്രക്രിയയായ പുഷ്ബാക്കിനിടെയാണ് കൂട്ടിയിടി ഉണ്ടായത്.
ഇടിയില്‍ വിമാനത്തിന്റെയും തൂണിന്റെയും ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പറക്കേണ്ട എസ്ജി 160 വിമാനമാണ് തൂണിലിടിച്ചത്.

പുഷ്ബാക്ക് സമയത്ത് വലത് ചിറകിന്റെ അറ്റമാണ് ഒരു തൂണിലിടിച്ചത്. വിമാനത്തിന് കേടുപാട് സംഭവിച്ചതിനാല്‍ യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തിയെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button