IndiaLatestTech

മൊബൈല്‍ ഡേറ്റയുടെ നിരക്ക് വര്‍ധിപ്പിക്കുന്നു: ടെലികോം കമ്പനികൾ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി; രാജ്യത്തെ മൊബൈല്‍ ഡേറ്റയുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രമുഖ ടെലികോം കമ്പനികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മൊബൈല്‍ ഡേറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ചിനുള്ളില്‍ 10 ശതമാനമായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്

രാജ്യത്തെ ടെലികോം കമ്പനികളുടെ മൊത്തവരുമാന കുടിശ്ശികയെപ്പറ്റി കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിപ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത് ടെലികോം കമ്പനികളുടെ മൊത്തവരുമാന കുടിശ്ശിക അടച്ചുതീര്‍ക്കാണ് പത്തുവര്‍ഷത്തെ കാലാവധി കോടതി നല്‍കിയിരുന്നു.

എന്നാല്‍, ഇതിന്റെ 10 ശതമാനം കുടിശിക മാര്‍ച്ച്‌ 31 നു മുന്‍പായി അടച്ചുതീര്‍ക്കണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവനുസരിച് എയര്‍ടെല്‍ 2600 കോടിയും ഐഡിയ 5000 കോടിയും. അടയ്‌ക്കേണ്ടിവരും. ഈ തുക സമാഹരിക്കാനാണു കോള്‍ ചാര്‍ജ് , ഡേറ്റ നിരക്കുകള്‍ എന്നിവയില്‍ പത്തുശതമാനം വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

Related Articles

Back to top button