KeralaLatest

പത്തനാപുരത്തിന്റെ സ്വന്തം കെ ബി ഗണേഷ് കുമാറിന് ഇന്ന് 54 ാം ജന്മദിനം

“Manju”

ആര്‍. ഗുരുദാസ്

മലയാള സിനിമയിലെ പ്രമുഖ താരവും ടെലിവിഷൻ അവതാരകനും രാഷ്ട്രീയക്കാരനുമാണ് കെ ബി ഗണേഷ് കുമാർ മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെയും ശ്രീമതി വത്സല ബാലകൃഷ്ണപിള്ളയുടെയും മകനായി 1966 മെയ് 25ന് ജനിച്ചത്.

കെ. ജി. ജോർജ് സംവിധാനം ചെയ്ത ഇറക്കൽ (1985) എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. നൂറിലധികം മലയാള സിനിമകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

2001 ൽ ആദ്യമായി കൊല്ലം ജില്ലയും അതിനുശേഷം പത്തനാപുരം നിയോജക മണ്ഡലത്തെയും പ്രതിനിധീകരിച്ചു. രാഷ്ടീയ നിലപാടുകൾ കൊണ്ടും എന്നും ശ്രദ്ധേയനായ അദ്ദേഹം തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കിടയിലേക്കിറങ്ങി ചെന്ന പ്രവർത്തിച്ചു. മന്ത്രിസഭാംഗമെന്ന നിലയിൽ ഗതാഗതം, സീനിമാ വകുപ്പുകളിൽ ആദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങൾ എറെ കൈയടി നേടി.

2001 മെയ് മുതൽ 2003 മാർച്ച് വരെ ഗതാഗത വകുപ്പ് മന്ത്രിയായും 2011 മെയ് മുതൽ 2013 ഏപ്രിൽ വരെ വനം, പരിസ്ഥിതി, കായിക, സിനിമാ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button