IndiaKeralaLatest

 ഏപ്രില്‍ 1 മുതല്‍ ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

“Manju”

ന്യൂഡല്‍ഹി : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച്‌ 31 വരെയാണ്. ഇതിനുള്ളില്‍ പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തിപ്പിച്ചേക്കില്ല.

കൂടാതെ പിഴയും നല്‍കേണ്ടി വരും. പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയതിനാല്‍ ഇനിയും സമയം നീട്ടി ലഭിച്ചേക്കില്ല. സമയ പരിധിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്ബറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്‌ട് സെക്ഷന്‍ 272 ബി അനുസരിച്ച്‌ 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.

കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്ബത്തിക ഇടപാടുകള്‍ നടക്കാതാവും

Related Articles

Back to top button