InternationalLatest

ചൈനയുടെ സഹായത്തോടെ വാക്‌സിന്‍ നിര്‍മ്മാണത്തിന് തുടക്കമിട്ട് പാകിസ്താന്‍

“Manju”

ഇസ്ലാമാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചു. ചൈനയുടെ സഹായത്തോടെയാണ് പാകിസ്താന്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. പാക്‌വാക് എന്ന പേരിലാണ് വാക്‌സിന്‍ പുറത്തിറക്കുക.

വാക്‌സിന്റെ വലിയ രീതിയിലുള്ള ഉത്പ്പാദനം വൈകാതെ തന്നെ ആരംഭിക്കുമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ അറിയിച്ചു. ചൈന പണ്ടുമുതല്‍ തന്നെ പാകിസ്താന്റെ ഉറ്റ സുഹൃത്താണെന്നും കോവിഡ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ചൈന സഹായവുമായി മുന്നോട്ടുവന്നെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് (എസ്‌എപിഎം) ഡോ. ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്‌) ആണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച്‌ വാക്‌സിന്‍ നിര്‍മ്മിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്‍ഐഎച്ചില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നവരെ ഓര്‍ത്ത് ജനങ്ങള്‍ അഭിമാനം കൊള്ളുകയാണെന്നും ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. വികസനത്തിലേയ്ക്കുള്ള ചരിത്രപരമായ ചുവടുവെയ്പ്പ് എന്നാണ് വാക്‌സിന്‍ നിര്‍മ്മാണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

Related Articles

Back to top button