IndiaLatest

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രം

“Manju”

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാൻ ഒരുങ്ങി കേന്ദ്രം. മുൻപ് തീരുമാനിച്ചത് പ്രകാരം മറ്റ് 25 വിമാനത്താവളങ്ങള്‍ക്കൊപ്പം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി വി കെ സിംഗ് രാജസഭയില്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് നിലവില്‍ നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 39.23 ശതമാനം ഓഹരികളും കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 25.44 ശതമാനവും വ്യക്തികള്‍ക്കും ബാങ്കുകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി 35.33 ശതമാനവും നിലവില്‍ ഓഹരിയുണ്ട്. ഇതില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ബോര്‍ഡ് തീരുമാനിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വികെ സിംഗ് പറഞ്ഞു.

2025 നുള്ളില്‍ കോഴിക്കോട് വിമാനത്താവളത്തിനൊപ്പം ഭുവനേശ്വര്‍, വാരണസി, അമൃത്സര്‍, തിരുച്ചിറപ്പള്ളി, ഇൻഡോര്‍, നാഗ്പൂര്‍, റായ്പൂര്‍, കോയമ്പത്തൂര്‍, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇൻഫാല്‍, അഗര്‍ത്തല, ഉദയപൂര്‍, രാജമുദ്രി എന്നീ വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button