InternationalLatest

ഇസ്രായേല്‍ ഐക്യദാര്‍ഢ്യ റാലി; അണിചേര്‍ന്ന് ഇന്ത്യക്കാരും

“Manju”

ടോറൻഡോ: കനേഡിയൻ നഗരമായ ടോറൻഡോയില്‍ യുജെഎ ഫെഡറേഷൻ (യുണൈറ്റഡ് ജൂയിഷ് അപ്പീല്‍ ഫെഡറേഷൻ) സംഘടിപ്പിച്ച ഇസ്രായേല്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഒഴുകിയെത്തിയത് ലക്ഷങ്ങള്‍. ടോര്‍ഡോയിലെ മെല്‍ലാസ്റ്റ്മാൻ സ്‌ക്വയറിലാണ് റാലി സംഘടിപ്പിച്ചത്. വിവിധ കൂട്ടായ്മകള്‍ റാലിയില്‍ പിന്തുണ അറിയിച്ച്‌ പങ്കുചേര്‍ന്നു.

കാനഡയിലെ ഹിന്ദു സമൂഹവും ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ റാലിയില്‍ പങ്കെടുത്തു. ഭീകരാക്രമണത്തിന് ഇരയായ ഇസ്രായേലിനൊപ്പം നില്‍ക്കുന്നതായും ജൂത സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഹിന്ദു ഫോറം കാനഡ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. കാനഡയില്‍ ഉടനീളം നടക്കുന്ന ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്ന് സംഘടന പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ മുസ്ലീം സംഘടനകള്‍ കാനഡയുടെ വിവിധ ഭാഗങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പാലസ്തീൻ പതാകയേന്തിയായിരുന്നു ആഘോഷങ്ങള്‍. എന്നാല്‍ ഇതില്‍ നടപടിയെടുക്കാനോ പരാമര്‍ശം നടത്താനോ കനേഡിയൻ സര്‍ക്കാര്‍ തയ്യാറായില്ല.

ഹമാസിന്റെ ആക്രമണത്തില്‍ ഇതുവരെ 1000 ല്‍ അധികം പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. തങ്ങളുടെ 14 പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്ക കഴിഞ്ഞദിവസം അറിയിച്ചു. ഇസ്രായേലിന് എന്ത് സഹായവും നല്‍കാൻ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

 

 

Related Articles

Back to top button