Kannur

പയ്യോളിയില്‍ പോസിറ്റീവായവര്‍ 74; രണ്ട് ഡിവിഷന്‍ കൂടി ക്രിറ്റിക്കല്‍ സോണാക്കും

“Manju”

ഇന്നത്തെ പരിശോധനയില്‍ 38 പേര്‍ക്ക് കൂടി രോഗം; മൂന്ന് ദിവസത്തിനിടെ പയ്യോളിയില്‍ പോസിറ്റീവായവര്‍ 74; രണ്ട് ഡിവിഷന്‍ കൂടി ക്രിറ്റിക്കല്‍ സോണാക്കും

വി. എം. സുരേഷ് കുമാർ

വടകര: പയ്യോളി നഗരസഭാ പരിധിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത് ആശങ്ക പരത്തുന്നു. ഇന്ന്‍ രാവിലെ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരുമ കോമ്പൊണ്ടില്‍ 97 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇവരിലാണ് 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഈ ഫലങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും രോഗ ലക്ഷണം പ്രകടിപ്പിച്ചവര്‍ക്കുമാണ് ഇന്ന്‍ പരിശോധന നടത്തിയത്.

ബുധനാഴ്ച നഗരസഭാ പരിധിയില്‍ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ചൊവ്വാഴ്ച 13 പേര്‍ക്കാണ് കോവിഡ്. ഇതോടെ മൂന്ന്‍ ദിവസത്തിനിടയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 74 ആയി.

തീരദേശ മേഖലയിലെ 22 -ാം ഡിവിഷന്‍ ഭജനമഠം, 24 -ാം ഡിവിഷന്‍ പയ്യോളി വെസ്റ്റ് എന്നിവ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണാക്കി മാറ്റാന്‍ മുന്‍സിപ്പല്‍ ആര്‍ആര്‍ടി ജില്ല ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ പയ്യോളി നഗരസഭയിലെ 30 -ാം ഡിവിഷന്‍ ചൊറിയന്‍ചാല്‍, 34 -ാം ഡിവിഷന്‍ ചെത്തില്‍ത്താര എന്നിവ ക്രിട്ടിക്കല്‍ കണ്ടെയിമെന്‍റ് സോണിലാണ്.

22 -ാം ഡിവിഷന്‍ ഭജനമഠത്തിലെ 51 പേരെയാണ് ഇന്ന്‍ പരിശോധനക്ക് വിധേയമാക്കിയത്. 46 പേരെ പയ്യോളി പെരുമായിലെ പരിശോധനയിലും 5 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് പരിശോധനക്ക് അയച്ചത്.

പയ്യോളി ടൌണിനോട് ചേര്‍ന്നുള്ള രണ്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അടക്കാനുള്ള നിര്‍ദ്ദേശം നഗരസഭാ അധികൃതര്‍ നല്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ അണുനശീകരണം നടത്തിയിട്ടുണ്ട്. സര്‍ഗാലയയില്‍ പ്രവര്‍ത്തിക്കുന്ന എഫ്എല്‍ടിസിയില്‍ 22 പേരെയാണ് ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നഗരസഭാ പരിധിയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 350 എത്തിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരില്‍ 200 നടുത്ത് ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്. ഇന്നത്തെ പരിശോധനാ ഫലം പുറത്ത് വന്നതോടെ പയ്യോളിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

 

Related Articles

Back to top button