IndiaLatest

ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി

“Manju”

Malayalam News - അവസാന തീയതി ഡിസംബർ 31; ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യുന്നത്  എങ്ങനെ? | last day to link pan aadhaar card is december 31 heres how to do  it | News18 Kerala, Money

ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. മാര്‍ച്ച്‌ 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.
നിശ്ചിത തീയതിക്കകം ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്തവരില്‍ നിന്ന് 1000 രൂപ പിഴ ചുമത്തിയേക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നു മുതല്‍ അസാധു ആയിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടിക്കൊണ്ട് പിന്നീട് പ്രഖ്യാപനം വന്നു.

Related Articles

Back to top button