IndiaKeralaLatest

കായംകുളം താപവൈദ്യുത നിലയം അടച്ചു

“Manju”

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. നാഫ്തയുടെ വില കൂടുതലായതിനാല്‍ ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും കൂടുതലാണ്. അതിനാല്‍ ഇവിടെ നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിരുന്നില്ല.
അവശേഷിക്കുന്ന നാഫ്ത പ്രവര്‍ത്തിപ്പിച്ച്‌ തീര്‍ക്കുന്നതിനു വേണ്ടി മാര്‍ച്ച്‌ ഒന്നു മുതല്‍ വൈദ്യുതി വാങ്ങാമെന്ന് വൈദ്യുതി ബോര്‍ഡ് കരാര്‍ ഉണ്ടാക്കുകയും പത്തുലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുകയും ചെയ്തു. ഇന്നലത്തോടു കൂടി അവശേഷിക്കുന്ന നാഫ്ത ഉപയോഗിച്ച്‌ തീര്‍ത്തു.

Related Articles

Back to top button