India

പാസ്‌പോർട്ട് നിരസിച്ചു; നിയമ നടപടിക്കൊരുങ്ങി മെഹബൂബ മുഫ്തി

“Manju”

ശ്രീനഗർ : പാസ്‌പോർട്ട് പുതുക്കി നൽകണമെന്ന ആവശ്യം ജമ്മു കശ്മീർ ഹൈക്കോടതി തള്ളിയതിന് പിന്നാലെ കൂടുതൽ നിയമ നടപടിയ്‌ക്കൊരുങ്ങി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇതിനായുള്ള നിയമ നടപടികളെക്കുറിച്ച് മെഹബൂബ വിശദമായി പരിശോധിച്ച് വരികയാണെന്നാണ് വിവരം. മുതിർന്ന പിഡിപി നേതാവാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ചയാണ് പാസ്‌പോർട്ട് പുതുക്കി നൽകണമെന്ന ആവശ്യവുമായി മെഹബൂബ കോടതിയെ സമീപിച്ചത്. എന്നാൽ സുരക്ഷാ ആശങ്കയുണ്ടെന്ന പോലീസ് റിപ്പോർട്ട് പരിഗണിച്ച് കോടതി ആവശ്യം നിരസിക്കുകയായിരുന്നു .പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടതിനെ തുടർന്നാണ് മെഹബൂബ കോടതിയിൽ അപേക്ഷ നൽകിയത്.

മെഹ്ബൂബയ്‌ക്കെതിരെ സിഐഡി റിപ്പോർട്ട് ഉണ്ടെന്ന് കശ്മീർ പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മെഹ്ബൂബയുടെ ആവശ്യം കോടതി നിരാകരിച്ചത്.

Related Articles

Back to top button