IndiaKeralaLatest

മകന്‍ മരിച്ച പിതാവിനെ ചേര്‍ത്തുപിടിച്ച്‌ രാഹുല്‍ ഗാന്ധി

“Manju”

മാനന്തവാടി: പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെ സന്ദര്‍ശിച്ച്‌ വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടി ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ മകന്റെ മൃതദേഹവും കാത്തുനിന്ന പിതാവിനെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ ആശ്വസിപ്പിച്ചു.
‘സങ്കടപ്പെടേണ്ട. ഈ വേദന താങ്ങാന്‍ കഴിയില്ലാത്തതാണെന്ന് എനിക്കറിയാം. ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക? നിങ്ങള്‍ എത്രത്തോളം തകര്‍ന്നിരിക്കുകയാണെന്ന് എനിക്ക് മനസിലാവും’, രാഹുല്‍ കണ്ണോത്തുമല സ്വദേശി സദാനന്ദനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സദാനന്ദന്റെ മകന്‍ ആനന്ദും കൂട്ടുകാരന്‍ മുബസിലും പുഴയില്‍ മുങ്ങിമരിച്ചത്. തലപ്പുഴ ഗവണ്‍മെന്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വാങ്ങി മടങ്ങിയ കുട്ടികള്‍ മറ്റ് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും മുങ്ങിമരിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് രാഹുല്‍ മാനന്തവാടിയിലെത്തിയത്. ഇതിനിടെ വിദ്യാര്‍ത്ഥികളുടെ മരണമറിഞ്ഞ് ഇദ്ദേഹം ആശുപത്രിയിലെത്തുകയായിരുന്നു. രണ്ട്് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളെയും കണ്ടതിന് ശേഷമാണ് രാഹുല്‍ മടങ്ങിയത്. കെസി വേണുഗോപാലും പികെ ജയലക്ഷ്മിയും രാഹുലിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.

Related Articles

Back to top button