HealthLatest

ചക്ക കഴിച്ചോ?, കൂടെ ഇത് വേണ്ട

“Manju”

ആരോഗ്യത്തിന് വളരെയധികം അപകടം ഉണ്ടാക്കുന്ന പല ഭക്ഷണ കോമ്പിനേഷനുകളും ഉണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല എന്നതാണ്.
ഇതില്‍ പെടുന്ന ഒന്നാണ് ചക്ക. ചക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എന്നാല്‍ ചക്ക കഴിച്ചതിന് ശേഷം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും അപകടമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത് എന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നും നമുക്ക് നോക്കാവുന്നതാണ്.
ചക്ക കഴിച്ച്‌ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നാം യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കരുത്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു കാര്യവും ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്തൊക്കെ ഭക്ഷണങ്ങള്‍ ചക്ക കഴിച്ച ശേഷം കഴിക്കാന്‍ പാടില്ല എന്ന് നോക്കാം.
പാല്‍ : ചക്ക കഴിച്ച ഉടനെ ഒരു കാരണവശാലും പാല്‍ കുടിക്കാന്‍ പാടില്ല. കാരണം ഇത് നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചക്ക കഴിച്ച ശേഷം പാല്‍ കുടിക്കുന്നത് നിങ്ങളില്‍ ചൊറിച്ചില്‍, മുഖക്കുരു തുടങ്ങിയ ത്വക്ക് രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അത് ഒന്ന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
തേന്‍ : പാല്‍ പോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് തേനും. തേന്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുണ്ട്. കാരണം ഇത് ശരീരത്തില്‍ ഷുഗര്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച്‌ പഴുത്ത ചക്ക കഴിച്ച ശേഷം ഒരു കാരണവശാലും തേന്‍ കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ വലിയ വെല്ലുവിളി ആണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ അവര്‍ ചെസ്റ്റ് നട്ട് കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.
പപ്പായ : പപ്പായ നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച്‌ നമുക്കറിയാം. എന്നാല്‍ ഇത് ചില ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് വായിക്കുന്ന ഒന്നാണ് പപ്പായ എന്ന് നമുക്ക് അറിയാം. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് പപ്പായക്ക് ഉള്ളത്. എന്നാല്‍ പപ്പായ കഴിക്കുന്നത് പോലെ തന്നെ ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രശ്‌നമുണ്ടാക്കുന്ന ചെറിയ ചില അവസ്ഥകള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ചക്ക കഴിച്ച ശേഷം പപ്പായ കഴിക്കരുത് എന്നത്. ഇത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

വെണ്ടക്ക : ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്ബുഷ്ടമാണ് വെണ്ടക്ക എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ചക്കയോടൊപ്പം കഴിക്കുമ്ബോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതില്‍ ഒന്നാണ് വയറിനുണ്ടാവുന്ന അസ്വസ്ഥത. ഇത്തരത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നുണ്ട്.

മുറുക്കരുത് : പലരും ഭക്ഷണം കഴിഞ്ഞ് ഒരു മുറുക്ക് പതിവുള്ളതാണ്. എന്നാല്‍ ചക്ക കഴിച്ച്‌ കഴിഞ്ഞ് മുറുക്കാന്‍ തോന്നുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് അല്‍പം അപകടകരമായ കാര്യമാണ്. കാരണം ഇവരില്‍ തലചുറ്റലിനും അതോടൊപ്പം തന്നെ കടുത്ത ക്ഷീണത്തിനും കാരണമാകുന്നുണ്ട്. ഇത് അല്‍പം ശ്രദ്ധിക്കണം.

അതുകൊണ്ട് ഇനി ചക്ക കഴിക്കുമ്ബോള്‍ താഴെ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക.

Related Articles

Back to top button