KeralaLatest

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്

“Manju”

തിരുവനന്തപുര: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന സർട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ ആകാൻ സംസ്ഥാനത്ത് ലഭ്യമായ ഒരേയൊരു NSDC അംഗീകൃതമായ കോഴ്സ് ആണിത്. 400 മണിക്കൂർ ആണ് കോഴ്സിന്റെ കാലാവധി. ദേശീയ തലത്തിൽ NSQF അംഗീകാരമുള്ള ഈ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും ഇംഗ്ലീഷ്/ സോഫ്റ്റ് സ്‌കിൽ പരിശീലകരാകാനുള്ള അവസരം ലഭിക്കുന്നതാണ്. പേഴ്സണൽ സ്‌കിൽസ്, സോഷ്യൽ സ്‌കിൽസ്, പ്രൊഫഷണൽ സ്‌കിൽസ്, ലാംഗ്വേജ് പ്രൊഫഷൻസി, പ്രസന്റേഷൻ സ്‌കിൽസ്, കേസ് സ്റ്റഡി, ICT ടൂൾസ്, ഇന്റർനെറ്റ് ആൻഡ് ലൈഫ് മുതലായ മോഡ്യൂളുകൾ ഉൾപ്പെടുന്നതാണ് ട്രെയിനിങ്. കൂടാതെ പ്രാക്ടിക്കൽ പരിശീലനത്തിനായി ഇന്റേൺഷിപ് ഉൾപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനർ, സോഫ്റ്റ് സ്‌കിൽ ട്രെയിനർ, മാസ്റ്റർ ട്രെയിനർ, കൺസൾട്ടന്റ് /അഡൈ്വസർ, ടീം ലീഡർ (ട്രെയിനിംഗ്), സ്‌കിൽ ട്രെയിനിംഗ് (സ്റ്റാർട്ട് അപ്പ്) എന്നീ മേഖലകളിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് ഈ കോഴ്‌സിലൂടെ സാധിക്കും. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് കുറഞ്ഞ യോഗ്യത. Mob: 9495999660. [email protected].

Related Articles

Back to top button