IndiaLatest

അപൂര്‍വ രോഗങ്ങളുടെ ഒറ്റത്തവണ ചികിത്സയ്ക്ക് 20 ലക്ഷം വരെ സഹായം

“Manju”

ന്യൂഡല്‍ഹി: ചികിത്സച്ചെലവേറിയ അപൂര്‍വ രോഗങ്ങള്‍ക്ക് ഒറ്റത്തവണ ചികിത്സ നടത്താന്‍ 20 ലക്ഷം രൂപ വരെ സഹായം നല്‍കാന്‍ നിര്‍ദേശിക്കുന്ന ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി ഉള്‍പ്പെടുത്തിയ നയരേഖ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 3 വിഭാഗങ്ങളായിട്ടാണ് അപൂര്‍വ രോഗങ്ങളെ തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് 1 ഒറ്റത്തവണ ചികിത്സ കൊണ്ടു മാറുന്ന രോഗങ്ങള്‍, ഗ്രൂപ്പ് 2 ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്ന വിഭാഗമാണ്, ഗ്രൂപ്പ് 3 വിഭാഗം ചെലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവരാണ്.

ഇതില്‍ ഗ്രൂപ്പ് 1 മാത്രമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് 2 വിഭാഗത്തിന് പോഷകാഹാരവും മറ്റും എത്തിച്ചു നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്കു പരിഗണിക്കാമെന്നാണ് നിര്‍ദേശം. മൂന്നാമത്തെ ഗ്രൂപ്പ് ചെലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവരാണ്. ഇവര്‍ക്കുള്ള ചികിത്സയ്ക്കു ധനസമാഹരണത്തിനു ക്രൗഡ് ഫണ്ടിങ് നടത്താന്‍ കേന്ദ്രം സഹായിക്കുമെന്നു മാത്രമാണു നയത്തിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ അപൂര്‍വ രോഗങ്ങള്‍ക്കുള്ള മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഒറ്റത്തവണ 5 കോടി രൂപ ധനസഹായം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Related Articles

Back to top button