IndiaKeralaLatestThiruvananthapuram

തെലുങ്കാനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

“Manju”

സിന്ധുമോൾ. ആർ

ഹൈദരാബാദ്: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തെലുങ്കാനയില്‍ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വനസ്തലിപുരം, ദമ്മായിഗുഡ, അത്താപൂര്‍ മെയിന്‍ റോഡ്, ഹൈദരാബാദിലെ മുഷീറബാദ് ഏരിയ എന്നിവിടങ്ങള്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.

രങ്കറെഡി ജില്ലയിലെ അഗമയ നഗര്‍, ബാങ്ക് കോളനി, ഹക്കിംബാദ്, സെയ്നദ് കോളനി, ഗന്ദേശ് നഗര്‍ എന്നീ പ്രദേശങ്ങളില്‍ പെയ്ത മഴ പ്രളയത്തിന് കാരണമായി. ബന്ദ്ലഗുഡയില്‍ കെട്ടിടം തകര്‍ന്നു വീണ് കുട്ടി ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. പ്രളയം കനത്ത നാശംവിതച്ച തോളി ചൗക്കി ഏരിയയില്‍ സംസ്ഥാന ദുരിത പ്രതിരോധ സേനയും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ ഗതാഗതം സാവധാനത്തിലാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 11 ആയി. ചൊവ്വാഴ്ച ഷംഷാബാദിലെ ഗഗന്‍പഹദില്‍ വീട് തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു.

Related Articles

Back to top button