IndiaKeralaLatestThiruvananthapuram

അറസ്റ്റ് ഒഴിവാക്കണമെന്ന് സീരിയല്‍ നടി ലക്ഷ്മി പ്രമോദ്;’ ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി. അടുത്തമാസം ആറാം തിയതിവരെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കൊല്ലം സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്ന് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലക്ഷ്മിയെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതോടെ ഇവര്‍ ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയായിരുന്നു. അതേസമയം, റിമാന്‍ഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ലക്ഷ്മിക്ക് ജാമ്യം അനുവദിക്കരുതെന്ന ശക്തമായ നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ എടുത്തത്. എന്നാല്‍ സീരിയലിന്റെ ഷൂട്ടിങ് ഉള്ളതില്‍ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം ഒടുവില്‍ കോടതി അംഗീകരിക്കുകയായിരുന്നു. ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘമാണ് നിലവില്‍ അന്വേഷിക്കുന്നത്.

റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും ലക്ഷ്മിക്കെതിരെ പരാതി ഉണ്ടായിരുന്നു. മുഖ്യപ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. സാമ്ബത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് റംസിയെ ഒഴിവാക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്.

Related Articles

Back to top button