KeralaLatest

സൗര പുരപ്പുറ പദ്ധതിയിലൂടെ കേരളത്തെ വൈദ്യുതി സ്വയം പര്യാപ്തമാക്കാൻ കഴിയും. മന്ത്രി.ജി.ആർ അനിൽ

“Manju”

ബഹു: ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് (17/02/22)
പ്രസിദ്ധീകരണത്തിന്

തിരുവനന്തപുരം : സൗരപുരപ്പുറ സോളാർ പദ്ധതിയുടെ നെടുമങ്ങാട് നിയോജകമണ്ഡലതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കന്യാകുളങ്ങര സെക്ഷനിലെ കൊഞ്ചിറ വാർഡിലെ ഗോപകുമാറിൻ്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന മൂന്നുകിലോ വാട്ട് സോളാർ പ്ലാൻ്റാണ് ഉദ്ഘാടനം നടന്നത്. കേരളത്തിലെ സൗരോർജ്ജ ഉൽപ്പാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സൗര പദ്ധതി .ഈ പദ്ധതി പ്രകാരം സ്ഥാപിക്കുന്ന പ്ലാന്റിന്റെ ഉടമസ്ഥാവകാശം ഉപഭോക്താവിന് മാത്രമുള്ളതും ഈ പ്ലാന്റിൽ നിന്നും ഉല്പാദിപ്പിക്കുന്ന മുഴുവൻ എനർജിയും ഉപഭോക്താവിന് ഉപയോഗിക്കാവുന്നതുംഅധികമായി വരുന്ന വൈദ്യുതി KSEB ഗ്രിഡിലേക്ക് നൽകാവുന്നതാണ് .
ഇത്തരത്തിൽ നൽകുന്ന വൈദ്യുതി വാർഷിക അടിസ്ഥാനത്തിൽ കെഎസ്ഇബി പണമായി നൽകുന്നതായിരിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോട് കൂടി പുരപ്പുറകളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കഴിയുന്ന പദ്ധതിയാണ്. സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ ആവശ്യമായ ആകെ തുകയിൽ നിന്നും 3 കിലോ വട്ട് വരെ 40 ശതമാനം സബ്‌സിഡിയും,3 മുതൽ 10 കിലോ വാട്ട് വരെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ സൗര പ്രോജക്ട് ഫേസ് 2 വിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വെമ്പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബീന ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ശ്രീകാന്ത്, കൊഞ്ചിറ വാർഡ് മെമ്പർ സതീശൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button