IndiaLatest

സംസ്ഥാന രാഷ്ട്രിയത്തില്‍ നിന്നും മമത ദേശീയ രാഷ്ട്രീയത്തിലേയ്ക്ക്

“Manju”

കൊല്‍ക്കത്ത∙ ബംഗാള്‍ തിരഞ്ഞെടുപ്പിനുശേഷം മമത ബാനര്‍ജി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ സൗഗത റോയ് മനോരമ ന്യൂസിനോടു പറഞ്ഞു. ദേശീയതലത്തിലെ ബിജെപി വിരുദ്ധ നീക്കത്തില്‍ ഇടതുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിയില്ല.

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ടിഎംസിക്ക് ഗുണം ചെയ്യുകയാണുണ്ടായതെന്നും സൗഗത റോയ് ഒരു ചാനലിനോട് പറഞ്ഞു.ദീദിക്ക് ഹാട്രിക് ലഭിക്കാനായി സര്‍വ കരുത്തും ഉപയോഗിച്ചാണു തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബംഗാളിലെ വിധിയെഴുത്ത് കഴിഞ്ഞാല്‍ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണി സജ്ജമാക്കുകയാണ് മമത ബാനര്‍ജിയുടെ നീക്കം. എന്നാല്‍ ഇടതുപാര്‍ട്ടികളെ അകറ്റിനിര്‍ത്തും. അവരുടെ കടുത്ത മമത വിരുദ്ധതയാണ് കാരണമെന്ന് തൃണമൂല്‍ നേതൃത്വം വിശദമാക്കുന്നു.

Related Articles

Back to top button