KeralaLatest

ദിശ ചിത്രീകരണം പൂര്‍ത്തീകരിച്ചു

“Manju”

വി.സി.ജോസ് കഥ, തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ദിശ’ പൂര്‍ത്തിയായി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ വിനോദ്, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയര്‍മില്ലില്‍ പണിയെടുത്ത് ജീവിക്കുന്നു. വിനോദിന്റെ അച്ഛന്‍ മാധവനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് പന്ത്രണ്ട് വര്‍ഷത്തോളമായി.
ഒരു പ്രത്യേക സാഹചര്യത്തില്‍ മില്ല് അടച്ചുപൂട്ടുന്നതോടെ ഇരുവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും വിനോദിന്റെ പഠനം അവതാളത്തിലാവുകയും ചെയ്യുന്നു. കയര്‍ സൊസൈറ്റി പ്രസിഡന്റും പൊലീസും മില്ല് മുതലാളിയും എം.എല്‍.എയും നടത്തുന്ന ഗൂഢാലോചന വിനോദ് തിരിച്ചറിയുന്നു. അവന്‍ വിഭ്രാന്തിയുടെ ലോകത്തില്‍ എത്തിപ്പെടുന്നു.

വിധി അവന് ദുരന്തങ്ങള്‍ കാത്തുവയ്ക്കുന്നു. അനശ്വര ഫിലിംസിന്റെ ബാനറില്‍ റസ്സല്‍.സി നിര്‍മ്മിച്ച ചിത്രത്തില്‍ അക്ഷയ് ജെ.ജെ, നീനാ കുറുപ്പ്, തുമ്ബിനന്ദന, പൂജപ്പുര രാധാകൃഷ്ണന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബാലു നാരായണന്‍, ദേവന്‍ നെല്ലിമൂട്, ശ്യാം, വി.നരേന്ദ്രമോഹന്‍, ജയചന്ദ്രന്‍. കെ, മേജര്‍.വി.കെ. സതീഷ്‌കുമാര്‍, അരുണ്‍ മോഹന്‍, മായാ സുകു എന്നിവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം: അനില്‍ നാരായണ്‍, മനോജ് നാരായണ്‍. പശ്ചാത്തല സംഗീതം: രമേശ് നാരായണ്‍, എഡിറ്റിംഗ്: കെ. ശ്രീനിവാസ്, പി.ആര്‍.ഒ: അജയ്തുണ്ടത്തില്‍.

Related Articles

Back to top button