KeralaLatest

റോഡപകടങ്ങള്‍ കുറക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

“Manju”

തിരുവനന്തപുരം: സര്‍ക്കാരുകളും റോഡ് സുരക്ഷാ അതോറിട്ടിയും റോഡപകടങ്ങള്‍ കുറക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. നാലുമാസത്തിനകം റോഡ് വികസനത്തിന് വിട്ടു നല്‍കാമെന്നേറ്റ ഭൂമി ഏറ്റെടുക്കണമെന്നും കോടതി അറിയിച്ചു. റോഡപകടങ്ങള്‍ കുറക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നാണ് കോടതി നിര്‍ദേശം.

പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് സുരക്ഷിതമായ റോഡുകള്‍. ഇക്കാര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇടയ്ക്കിടെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് തടയണമെന്നും ഇതിനായി പണികള്‍ ഒരുമിച്ചു ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും കോടതി പറഞ്ഞു.

Related Articles

Back to top button