KeralaLatest

ഗായകനും മിമിക്രി കലാകാരനുമായ ഗിന്നസ് നസീര്‍ അറസ്റ്റില്‍

“Manju”

കണ്ണൂര്‍ : മാല മോഷണ കേസില്‍ ഗായകനും മിമിക്രി കലാകാരനുമായ ഗിന്നസ് നസീറെന്ന തൃശുര്‍ നസീറിനെ (52) കണ്ണുര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. പിണറായി പുതുശേരി മുക്കിലെ ഷെരീഫയുടെ (55) മകളുടെ ആറു വയസായ മകന്റെ പന്ത്രണ്ട് ഗ്രാം സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച്‌ 23ന് ഉച്ചയ്ക്ക് കണ്ണുര്‍ ടൗണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണുരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഷെരീഫയുടെ മകള്‍ക്ക് ഇന്റര്‍വ്യു ഉണ്ടായിരുന്നു. നഗരത്തില്‍ നിന്ന് ഇവരെ പരിചയപ്പെട്ട നസീര്‍ അടുപ്പം കാണിക്കുകയും ഇവര്‍ക്കൊപ്പം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം താന്‍ കൂടി വന്നാല്‍ ജോലി ലഭിക്കുമെന്ന് പറഞ്ഞ് കാറില്‍ കയറ്റി ഇന്റര്‍വ്യു നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇന്റര്‍വ്യു നടന്ന സ്ഥലത്ത് ഇവരിറങ്ങുന്നതിനിടെയാണ് ഇയാള്‍ തന്ത്രത്തില്‍ കുട്ടിയുടെ മാല പൊട്ടിച്ചെടുത്തതെന്ന് പൊലിസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നസീറാണ് മാല കവര്‍ന്നതെന്ന് വ്യക്തമായത്.

Related Articles

Back to top button