Uncategorized

ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു

“Manju”

 

സുഹാര്‍: അപകടത്തെതുര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി. കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍വീട് ഗോപകുമാര്‍ ( 41) ആണ് റുസ്താഖില്‍ മരിച്ചത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടര്‍ന്ന് റുസ്താക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരണം. പത്തു വര്‍ഷമായി ഒമാനിലുണ്ട്.

പിതാവ്: സദാശിവന്‍ നായര്‍. മാതാവ്: സീത ലക്ഷമി അമ്മ. ഭാര്യ: ആതിര. മക്കള്‍: ഗൗതം, ഗൗതമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Related Articles

Back to top button