KeralaLatest

ഈ ഷെര്‍വാണി പരസ്യം അല്പം കടന്നുപോയോ..?

“Manju”

നിരവധി പേരുടെ വളരെ നേരത്തെ ശ്രമഫലമാണ് ഓരോ പരസ്യവും.
ഒരാളെ കാണാതാകുമ്പോള്‍ നല്‍കുന്ന അറിയിപ്പ് പോലെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഷെര്‍വാണി ധരിച്ച സുന്ദരനായ ഒരു യുവാവിന്റെ ചിത്രമാണ് ഒപ്പം നല്‍കിരിക്കുന്നത്. ‘ഉയരവും നിറവുമുള്ള സുന്ദരനായ യുവാവ്. 24 വയസ്സ്. എന്റെ പ്രിയപുത്രന്‍ മജ്‌നുവിനെ കാണാനില്ല. ദയവായി വീട്ടിലേക്ക് തിരിച്ച്‌ വരൂ. എല്ലാവരും വളരെ ദുഃഖത്തിലാണ്. ലൈലയെ വിവാഹം ചെയ്യണമെന്നും വിവാഹത്തിനുള്ള ഷെര്‍വാണി സുല്‍ത്താനില്‍നിന്നു വാങ്ങണമെന്നുമുള്ള നിന്റെ ആവശ്യങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. പാര്‍ക്കിങ് സൗകര്യമുള്ള അവരുടെ ന്യൂ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ നമുക്ക് പോകാം. വിവാഹസത്കാരത്തില്‍ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും നിന്റെ അടുത്ത സുഹൃത്തുക്കളും സുല്‍ത്താനില്‍ നിന്നുള്ള കുര്‍ത്ത ധരിക്കാമെന്നാണു തീരുമാനിച്ചിരിക്കുന്നത്’ എന്നും പരസ്യത്തില്‍ കുറിച്ചിരിക്കുന്നു.
ഈ പത്രപരസ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പരസ്യത്തിന്റെ പുറകിലുള്ളവരെ അഭിനന്ദിച്ച്‌ നിരവധിപ്പേര്‍ രംഗത്തെത്തി. എന്നാല്‍ ‘ഇത് അല്‍പം കടന്നു പോയില്ലേ’ എന്നു സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

Related Articles

Back to top button