InternationalLatest

ടി 20 യില്‍ ബാബര്‍ അസമിന് പുതിയ റെക്കോര്‍ഡ്

“Manju”

ടി20 ക്രിക്കറ്റില്‍ അതിവേഗം 7000 റണ്‍സ് തികയ്ക്കുന്ന ക്രിക്കറ്റ് താരം എന്ന റെക്കോര്‍ഡ് പാക്കിസ്ഥാന്‍ നായകന് ‍ ബാബര്‍ ‍ അസമിന് സ്വന്തം. ഞായറാഴ്ച നടന്ന നാഷനല്‍ ടി20 കപ്പ് മത്സരത്തിനിടെയാണു നേട്ടത്തിലെത്തിയത്.ടി20 ഇതിഹാസം സാക്ഷാല്‍ ക്രിസ് ഗെയിലിനേയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും പിന്തള്ളിയാണ് ബാബര്‍ അസം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

187 ഇന്നിങ്‌സില്‍നിന്നാണ് അസം 7000 ട്വന്റി20 റണ്‍സ് തികച്ചത്. വിന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ 192 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ഈ നേട്ടത്തിലെത്തിയത്. ഈ റെക്കോര്‍ഡില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 212 ഇന്നിംഗ്‌സിലാണ് 7000 റണ്‍സ് ക്ലബിലെത്തിയത്.

Related Articles

Back to top button