KeralaLatest

കൊവിഡ് രണ്ടാം തരംഗം; സ്‌കൂള്‍ തുറന്നേക്കില്ല

“Manju”

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷാരംഭത്തിലും തുറന്നേക്കില്ല. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിന് പകരം ഓണ്‍ലൈന്‍ ക്ലാസ് തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവില്‍ സംസ്ഥാന വ്യാപകമായി കൊവിഡ് കേസ് വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂള്‍ തുറന്നാലും കഴിഞ്ഞ വര്‍ഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസ് ആരംഭിക്കുക.
അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നടന്നുവരുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുള്ള പ്രധാന കടമ്പയെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇതുസംബന്ധിച്ച പ്രതികരണം. മെയ് മാസത്തിലെ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

Related Articles

Back to top button