IndiaKeralaLatest

തെക്കന്‍ തിരുവിതാംകൂറി​െന്‍റ അച്ചടി വിസ്​മയത്തിന് 200 വയസ്സ്​

“Manju”

നാ​ഗ​ര്‍​കോ​വി​ല്‍: അ​ച്ച​ടി​വി​ദ്യ തെ​ക്ക​ന്‍ തി​രു​വി​താം​കൂ​റി​ല്‍ എ​ത്തി​യി​ട്ട് ര​ണ്ടു​നൂ​റ്റാ​ണ്ട്. ല​ണ്ട​ന്‍ മി​ഷ​ന​റി സൊ​സൈ​റ്റി​യു​ടെ (എ​ല്‍.​എം.​എ​സ്) കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ നാ​ഗ​ര്‍​കോ​വി​ലി​ല്‍ 1821 ഏ​​​പ്രി​ല്‍ ഒ​ന്നി​നാ​ണ്​ തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ പ്ര​സ്​ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.
എ​ല്‍.​എം.​എ​സ്​ പ്ര​തി​നി​ധി​യാ​യി നാ​ഗ​ര്‍​കോ​വി​ലി​ല്‍ എ​ത്തി​യ ജ​ര്‍​മ​ന്‍ മി​ഷ​ന​റി വി​ല്യം തോ​ബി​യാ​സ്​ റിം​ഗ​ല്‍​തൂ​ബേ മൈ​ലാ​ടി​യി​ല്‍ അ​വ​ര്‍​ണ​ര്‍​ക്കാ​യി ആ​രാ​ധ​നാ​ല​യ​ത്തി​നൊ​പ്പം ആ​ദ്യ വി​ദ്യാ​ല​യ​വും സ്​​ഥാ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ക്കാ​ന്‍ സ​ഹാ​യം തേ​ടി ല​ണ്ട​നി​ലെ എ​ല്‍.​എം.​എ​സ് ആ​സ്​​ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹം അ​പേ​ക്ഷി​ച്ചു. അ​ങ്ങ​നെ​യാ​ണ്​ അ​ച്ച​ടി കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ന്ന​തി​നു​ള്ള പാ​ത തു​റ​ന്ന​ത്. റിം​ഗ​ല്‍​തൂ​ബേ​ക്ക്​ ശേ​ഷം 1817ല്‍ ​എ​ല്‍.​എം.​എ​സിന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ചാ​ള്‍​സ്​ മീ​ഡ് എ​ല്‍.​എം.​എ​സ്​ കേ​ന്ദ്രം മൈ​ലാ​ഡി​യി​ല്‍​നി​ന്നും നാ​ഗ​ര്‍​കോ​വി​ലി​ലേ​ക്ക്​ മാ​റ്റി.
ഇ​ന്ന്​ വി​മ​ന്‍​സ്​ ക്രി​സ്ത്യ​ന്‍ കോ​ള​ജ് സ്​​ഥി​തി​ചെ​യ്യു​ന്ന സ്​​ഥ​ല​ത്ത് തി​രു​വി​താം​കൂ​ര്‍ റീ​ജ​ന്‍​റ്​ ഭ​ര​ണാ​ധി​കാ​രി ഗൗ​രി പാ​ര്‍​വ​തി​ബാ​യി ന​ല്‍​കി​യ സ​ര്‍​ക്യൂ​ട്ട് ഹൗ​സി​ലാ​യി​രു​ന്നു ചാ​ള്‍​സ്​ മീ​ഡിന്റെ താ​മ​സം. അ​വി​ട​ത്തെ ഒ​രു മു​റി​യി​ലാ​ണ് 1820ല്‍ ​ത​രം​ഗം​പാ​ടി​യി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​ന്ന അ​ച്ച​ടി​യ​ന്ത്രം സ്​​ഥാ​പി​ച്ച​ത്. തു​ട​ര്‍​ന്ന് 1821 ഏ​പ്രി​ലി​ല്‍ ഒ​ന്നി​ന് ല​ണ്ട​ന്‍ മി​ഷ​ന്‍ പ്ര​സ് ​എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
ഹോ​പ്കി​ന്‍​സ​ണ്‍​കോ​പ് എ​ന്‍​ജി​നി​യേ​ഴ്​​സ് ല​ണ്ട​ന്‍ എ​ന്ന ക​മ്പ​നി​യു​ടേ​താ​യി​രു​ന്നു ​പ്ര​സ്. ‘ആ​ത്മ​ബോ​ധ​കം’ എ​ന്ന പു​സ്​​ത​മാ​ണ് ആ​ദ്യ​മാ​യി ഇ​വി​ടെ അ​ച്ച​ടി​ച്ച​ത്. തു​ട​ര്‍​ന്ന് മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍, മാ​സി​ക​ക​ള്‍, ല​ഘു​ലേ​ഖ​ക​ള്‍, പാ​ഠ​പു​സ്​​ത​ക​ങ്ങ​ള്‍ എ​ന്നി​വ തി​മി​ഴ്, മ​ല​യാ​ളം ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ല്‍ അ​ച്ച​ടി​ച്ചു. ഹി​ന്ദി​യി​ലും പു​സ്​​ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ച്ചി​ട്ടു​ണ്ട്. ല​ണ്ട​നി​ല്‍ നി​ന്നാ​ണ് അ​ച്ച​ടി​ക്ക്​ ആ​വ​ശ്യ​മാ​യ പേ​പ്പ​ര്‍, അ​ച്ചു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച​ത്.
ചാ​ള്‍​സ്​ മീ​ഡ് 1830ല്‍ ​ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ നെ​യ്യൂ​രി​ലും തു​ട​ര്‍​ന്ന് 1831ല്‍ ​കൊ​ല്ല​ത്തും അ​ച്ച​ടി​കേ​ന്ദ്രം സ്​​ഥാ​പി​ച്ചു. 1855ല്‍ ​ഈ ര​ണ്ട് പ്ര​സു​ക​ളും സൗ​ക​ര്യ​ത്തി​നാ​യി നാ​ഗ​ര്‍​കോ​വി​ലി​ല്‍ തി​രി​കെ കൊ​ണ്ടു​വ​ന്നു. 1967 മു​ത​ല്‍ സി.​എ​സ്.​ഐ രൂ​പ​ത പ്ര​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

Related Articles

Back to top button