KeralaLatest

വാക്സിന്‍ ക്ഷാമം പരിഹരിക്കും, ജില്ലകള്‍ തോറും പ്രതിരോധം ശക്തമാക്കും- ആരോഗ്യമന്ത്രി

“Manju”

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് രോ​ഗബാധ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉന്നതതല യോഗം നടന്നു. മെഗാവാക്സിനേഷന്‍ ക്യാംപുകള്‍ തുടരാനും കോണ്‍ടാക്‌ട് ട്രേസിങ് ശക്തമാക്കാനും പരിശോധന വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച്‌ ആസൂത്രണം വേണം. വാര്‍ഡുതലത്തില്‍ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ ക്ഷാമം പരിഹരിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തും. വാക്സിന്‍ സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വാക്സിന്‍ എത്തിക്കും. അടിയന്തരമായി കേന്ദ്രത്തോട് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ വാക്‌സിന്‍ കിട്ടിയിട്ടില്ലെങ്കില്‍ ക്യാമ്പയിന്‍ ബുദ്ധിമുട്ടിലാകും. കണ്ണൂരില്‍ കേസുകള്‍ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗം ചേരും.

Related Articles

Back to top button