IndiaKeralaLatest

ഭീകരവിരുദ്ധ സേനയിലെ ഇന്‍സ്​പെക്​ടര്‍ വെടിയേറ്റ്​ മരിച്ചു

“Manju”

പെഷവാര്‍(പാകിസ്​താന്‍): പാക്​ ഭീകര വിരുദ്ധ സേനയിലെ ഇന്‍സ്​പെക്​ടര്‍ അജ്ഞാത​ന്റെ വെടിയേറ്റ്​ മരിച്ചു. മറ്റൊരു സേനാംഗത്തിന്​ പരിക്കേറ്റു. പാകിസ്​താനിലെ ഖൈബര്‍ പക്​തൂന്‍ഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറില്‍ വെച്ചായിരുന്നു സംഭവം.

ചൈനീസ്​ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വയാണ്​ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​.

ശനിയാഴ്​ച തോക്കേന്തിയ അക്രമി പെഷവാര്‍ സെന്‍ട്രല്‍ ​ജയിലിന്​ പുറത്ത്​ വെച്ച്‌​ ഭീകര വിരുദ്ധ സേനാംഗങ്ങള്‍ക്കു നേരെ (കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്മെന്‍റ്​സി.ടി.ഡി) നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു സേനാംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാകിസ്​താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യക്തിയോ സംഘടനയോ ഇതുവരെ ആക്രമണത്തി​ന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Related Articles

Back to top button