IndiaLatest

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: സാധ്യത ഇലവനില്‍ സൂപ്പര്‍ താരം പുറത്ത്

“Manju”

മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഓഗസ്റ്റ് നാലിന് ആരംഭിക്കും. ഓഗസ്റ്റ് നാലു മുതല്‍ എട്ടുവരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആറ് ഓപ്പണറായി ഇറങ്ങുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാള്‍ ആദ്യ മത്സരത്തില്‍ ഓപ്പണറായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതാരം ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റ് പുറത്തായതാണ് മായങ്കിന് നറുക്കുവീണത്. അഗര്‍വാള്‍ ഓപ്പണ്‍ റോളിലേക്ക് എത്തുമ്ബോള്‍ കെ എല്‍ രാഹുലിന് കാത്തിരിക്കേണ്ടി വരും. ഇന്ത്യയുടെ ബാക്കി പൊസിഷനുകളിലൊന്നും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.

Related Articles

Back to top button