KeralaLatest

‘തിര’ ക്ക്‌ തുടക്കമായി

“Manju”

സംഗീതത്തെ സ്നേഹിക്കുന്ന, സംഗീതം ഉപാസിക്കുന്ന, ഒരു പറ്റം സുഹൃത്തുക്കൾ ചേർന്ന് “ടീം തിര ” എന്ന പേരിൽ ഒരു സംഗീത സംരംഭത്തിന് തുടക്കം കുറിക്കുന്നു..

ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുന്ന സംഗീതമാണ് ഈ സംരംഭത്തിന് മുതൽകൂട്ട്.. അതിന്റെ ആദ്യത്തെ ചുവടാണ് തിരയുടെ ആദ്യ ഗാനം, ആദ്യ രാഗം..

രചന, സംഗീതം, പ്രോഗ്രാമിംഗ്, എന്നിങ്ങനെ പല പല സംഗീത തലങ്ങളിലുള്ളവർ “ടീം തിര” എന്ന സംഗീതത്തിന് വേണ്ടി ഒത്തുചേരുകയാണ്

നിശ്ചിതമായ ഇടവേളകളിൽ പാട്ടുകൾ ചെയ്യുവാൻ ആണ് ഈ ടീമിന്റെ ആഗ്രഹം..

ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ശ്രീദേവി ആർ കൃഷ്ണയാണ് മുഖ്യധാരയിൽ.. 35 ഓളം സിനിമകളിൽ നായികമാർക്ക് ശബ്ദം നൽകിയിട്ടുണ്ട്.അമൃത ടി വി യിലെ സന്ധ്യാദീപം എന്ന ഗാനം പാടിയത് ശ്രീദേവിയാണ്.. എം ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, വിശ്വജിത്, രഞ്ജിത്ത് മേലെപ്പാട്ട്, ഷഹബാസ് അമൻ തുടങ്ങിയ പ്രഗത്ഭരുടെ സംഗീതത്തിൽ പാടിയിട്ടുണ്ട്..സംഗീതത്തിന്റെ അലകൾ വീണ്ടും വീണ്ടും എന്തെങ്കിലും ചെയ്യുവാനായി പ്രേരിപ്പിച്ചപ്പോൾ ഉടലെടുത്തതാണ് “ടീം തിര ” എന്ന് അണിയറപ്രവർത്തകർ പറയുന്നു

“ബേപ്പൂർ സുൽത്താൻ” എന്ന യൂട്യൂബ് ചാനലുമായി ചേർന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.

തിരയുടെ ആദ്യത്തെ ഗാനം ഏപ്രിൽ 14 ന് പ്രശസ്ത സിനിമാതാരം മഞ്ജുവാര്യരും നിരഞ്ജന അനൂപും അവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു..

Related Articles

Back to top button