KeralaLatest

ജലീലിന്റെ രാജി; സത്യം വിജയിച്ചു സഹീര്‍ കാലടി

“Manju”

മലപ്പുറം: നീണ്ട കാലം നടത്തിയ പോരാട്ടം ഫലം കണ്ടിരിക്കുന്നുവെന്നും സത്യം വിജയിച്ചുവെന്നും നിയമന അട്ടിമറിക്കിരയായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി. അവഗണിക്കപ്പെട്ട യുവത്വത്തിന് വലിയൊരു ആശ്വാസമാണ് ജലീലിന്റെ രാജി. മറ്റ് വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജിവച്ചത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും സഹീര്‍ പറഞ്ഞു.2016ല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സഹീര്‍ കാലടി അപേക്ഷ നല്‍കിയിരുന്നു. അന്ന് സഹീര്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോ ടെക്‌സിലെ ഫിനാന്‍സ് മാനേജരായിരുന്നു. നിഷ്‌കര്‍ഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീല്‍ പിന്നീട് അദീബിന് വേണ്ടി തസ്തികയുടെ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നുമായിരുന്നു സഹീറിന്റെ പരാതി.

Related Articles

Back to top button