IndiaLatest

‘കൃത്രിമ മഴ’ പെയ്യിക്കാനിരിക്കെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മഴ

“Manju”

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വായു മലിനീകരണത്തിന് ഒരു നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ ലഭിച്ചതിനെ തുടര്‍ന്ന് വായൂ മലിനീകരണ സൂചികയില്‍ ചെറു വ്യത്യാസം അനുഭവപ്പെട്ടു. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ മിതമായ തോതില്‍ മഴ ലഭിച്ചു. നഗരത്തിലെ മലിനീകരണ സാഹചര്യം കുറയ്‌ക്കാൻ ‘കൃത്രിമ മഴ’ എന്ന ആശയം നടപ്പാക്കാനിരിക്കെയായിരുന്നു രാജ്യതലസ്ഥാനത്ത് മഴ ലഭിച്ചത്.

നഗരത്തിലെ വായു മലിനീകരണം ചെറുക്കുന്നതിനായി ‘കൃത്രിമ മഴ’ പെയ്യിക്കാൻ വ്യാഴാഴ്ച ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. രണ്ട് ദിവസത്തെ മഴയ്‌ക്ക് ശേഷം വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ ശൈത്യകാല അവധി ആരംഭിച്ചിരുന്നു. നവംബര്‍ 18 വരെയാണ് അവധി.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് ജനുവരി- ഫെബ്രുവരി മാസങ്ങളിലെ അവധി നവംബറിലേക്ക് മാറ്റിയത്. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി അതിഷി, ഗതാഗതമന്ത്രി കൈലാഷ് ഗഹലോട്ട്, ഡല്‍ഹിയിലെ ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയായി ഉയര്‍ന്ന നിലയിലുള്ള ഡല്‍ഹിയിലെ വായുമലിനീകരണ തോത് ഇത് വരെയും കുറഞ്ഞിട്ടില്ല. ശരാശരി 421-ാണ് ഇപ്പോഴത്തെ വായുമലിനീകരണ തോത്. ശൈത്യകാലം തുടരുന്നതും അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും വായു മലിനീകരണത്തിന് കാരണമാണ്.

Related Articles

Back to top button