InternationalLatest

ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി

“Manju”

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധ ഉയരുന്നതിനാല്‍ ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി. സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ മാറ്റിവച്ചു. ഏകദിന, ടി-20 പരമ്പരകളും ഒരേയൊരു ഡേനൈറ്റ് ടെസ്റ്റും മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം ഓസ്‌ട്രേലിയ ക്രിക്കറ്റ് അറിയിച്ചു.

ഐതിഹാസിക ഡേനൈറ്റ് ടെസ്റ്റ് ഗോള്‍ഡ് കോസ്റ്റിലേക്കാണ് മാറ്റിവച്ചത്. ടി-20 പരമ്പരയും ഇവിടെത്തന്നെ നടക്കും. ഏകദിന പരമ്പര സിഡ്‌നിയില്‍ നിന്ന് ക്വീന്‍സ്ലാന്‍ഡിലേക്ക് മാറ്റി. ക്വീന്‍സ്ലന്‍ഡിലെ കരാര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ന് വൈകുന്നേരം ബെംഗളൂരുവില്‍ നിന്ന് ഇന്ത്യന്‍ ടീം ദുബായിലേക്ക് പോകും. അവിടെ നിന്ന് ബ്രിസ്‌ബേനിലെത്തുന്ന ടീം അംഗങ്ങള്‍ രണ്ട് ആഴ്ച ക്വാറന്റീനില്‍ കഴിയും.

Related Articles

Back to top button