IndiaKeralaLatest

തീയണയാതെ ശ്മശാനങ്ങള്‍, ഷീറ്റുകൊണ്ട് മറച്ച്‌ ദഹിപ്പിക്കല്‍

“Manju”

ലഖ്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നൊഴിയാതെ ദഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അലൂമിനിയം ഷീറ്റുകൊണ്ട് ശ്മശാനം മറച്ച്‌ അധികൃതര്‍. സര്‍ക്കാറിന്‍റെ ഔദ്യോഗിക മരണ കണക്കുകളിലും ശ്മശാനങ്ങളുടെ കണക്കുകളിലും അവ്യക്തത ചൂണ്ടിക്കാണിച്ചതാണ് നീക്കത്തിന് കാരണം.
എന്നാല്‍, ദിവസങ്ങളായി കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതും ശ്മശാനങ്ങളില്‍നിന്ന് 24 മണിക്കൂറും പുകയും തീയും ഉയരുന്നതും സമീപവാസികളില്‍ പരിഭ്രാന്തി പടര്‍ത്തിയതുമാണ് നീക്കത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു.
അര്‍ധരാത്രിയും ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ ഒന്നൊഴിയാതെ ദഹിപ്പിക്കുന്നതിന്‍റെ വിഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതോടെ നീല മെറ്റല്‍ ഷീറ്റ് ഉപയോഗിച്ച്‌ ശ്മശാനങ്ങളുടെ ചുറ്റും മറക്കുകയായിരുന്നു.

Related Articles

Back to top button