തിരുവനന്തപുരം : പോത്തൻകോട് ശാന്തിഗിരി ആശ്രമം ഗേറ്റ് നമ്പര്‍ 3 ന് മുന്പില് പുതുതായി പണികഴിപ്പിച്ച ശാന്തിമണ്ഡപം‘ ജൂൺ 19 ഞായറാഴ്ച രാവിലെ 10.30 ന് സമർപ്പിക്കും. ഗേറ്റ് നമ്പര്‍ 3 ന് മുന്‍വശം നില്‍ക്കുന്നവര്‍ക്ക് ആരാധന തൊഴുത് നമസ്ക്കരിക്കാനുള്ള ഇടമായിട്ടാണ് ‘ശാന്തിമണ്ഡപം‘ സമർപ്പിക്കുന്നത്. പ്രാർത്ഥനാലയത്തിന്റെ മുൻഭാഗത്തുള്ള പന്തലിന്റെ മാതൃകയിൽ നിര്‍മ്മിച്ചിരിക്കുന്ന ഇതിനോട് ചേര്‍ന്ന് സംരക്ഷിത വലയം, ഗാർഡൻ എന്നിവയുമുണ്ട്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ചലച്ചിത്രസംവിധായകനും ശില്പിയും ആശ്രമ അഡ്വൈസറി കമ്മിറ്റി അഡ്വൈസറുമായ രാജീവ് അഞ്ചലിന്റെ കുടുംബമാണ് ഇത് നിര്‍മ്മിച്ച് സമർപ്പിക്കുന്നത്.
Related Articles
Check Also
Close
-
രാജ്യത്തുടനീളമുള്ള അംഗൻവാടികളിലും കോവിഡ് -19 മഹാമാരി ആഘാതം ഏൽപ്പിച്ചുSeptember 18, 2020 8:38 AM