KeralaLatest

കോട്ടയം ജില്ലയില്‍ 568 പേര്‍ക്ക് കൊവിഡ്

“Manju”

കോട്ടയം: ജില്ലയില്‍ 568 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 567 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതുതായി 6,449 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 8.80 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 233 പുരുഷന്‍മാരും 244 സ്ത്രീകളും 91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 438 പേര്‍ രോഗമുക്തരായി. 3911 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,99,877 പേര്‍ കൊവിഡ് ബാധിതരായി. 1,94,213 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,258 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്

Related Articles

Back to top button