IndiaLatest

സിബിഐ മുന്‍ ഡറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു. ദില്ലിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 2012 മുതല്‍ 2014 വരെ സിന്‍ഹ സിബിഐയുടെ ഡയറക്ടറായിരുന്നു. കല്‍ക്കരി അഴിമതി കേസില്‍ ആരോപണ വിധേയനായിരുന്നു അദ്ദേഹം.

അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ കേസിലെ പ്രതികളുമായി രഞ്ജിത് സിന്‍ഹ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച്‌ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് രഞ്ജിത് സിന്‍ഹക്കെതിരെ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സിബിഐ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 1974 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത് സിന്‍ഹ.

Related Articles

Back to top button