KeralaLatest

പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഫലം പ്രഖ്യാപിച്ചു

“Manju”

പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രാഹുല്‍ രഘുവരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 9-11 എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. 5000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുന്നത്.

പി.റ്റി.പ്രവീണ്‍ ആനന്ദ് രചിച്ച് സന്തോഷ് ഗോപന്‍ സംവിധാനം ചെയ്ത കാവലാള്‍ എന്ന ചിത്രത്തിനാണ് രണ്ടാം സ്ഥാനം. വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചില സത്യങ്ങള്‍ എന്ന ചിത്രത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ചിത്രത്തിന് 3000 രൂപയും മൂന്നാം സ്ഥാനം കിട്ടിയ ചിത്രത്തിന് 2000 രൂപയും പ്രശസ്തിപത്രത്തോടൊപ്പം ലഭിക്കും.

ഫോട്ടോഗ്രാഫി മത്സരത്തില്‍ വിന്‍സന്‍റ് പുളിക്കല്‍ ഒന്നാം സ്ഥാനം നേടി. 4000 രൂപയാണ് സമ്മാനം. 2500 രൂപയുടെ രണ്ടാം സ്ഥാനത്തിന് പ്രശാന്ത് പട്ടന്‍ അര്‍ഹനായി. റ്റി.കെ.ദീപപ്രസാദിന്‍റെ ചിത്രം മൂന്നാം സ്ഥാനം നേടി. 1500 രൂപയാണ് സമ്മാനത്തുക. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഫോട്ടോക്യാപ്ഷന്‍

ചിത്രം 1. ഒന്നാം സമ്മാനാര്‍ഹമായ ചിത്രം- വിന്‍സന്‍റ് പുളിക്കല്‍

ചിത്രം 2. രണ്ടാം സമ്മാനാര്‍ഹമായ ചിത്രം- പ്രശാന്ത് പട്ടന്‍

ചിത്രം 3. മൂന്നാം സമ്മാനാര്‍ഹമായ ചിത്രം- റ്റി.കെ.ദീപപ്രസാദ്

(സമ്മാനാർഹമായ ഷോർട്ട് ഫിലിം താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഡ്രൈവിൽ ലഭ്യമാണ്)

https://drive.google.com/file/d/1cj4PIIq-XUsa5as1SXoKvev3e1DR82qq/view?usp=sharing

വി.പി. പ്രമോദ് കുമാർ
ഡെപ്യൂട്ടി ഡയറക്ടർ

Related Articles

Back to top button