LatestThiruvananthapuram

ശ്രദ്ധേയമായി ആറ്റിങ്ങലിലെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്

“Manju”

തിരുവനന്തപുരം ;ഇലക്ഷൻ പ്രചാരണം ശക്തമാകുന്നതിനിടെ ചർച്ചയായി ആറ്റിങ്ങൽ ഇടത് മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. സ്ഥാനാർഥിയുടെ പേര് തന്നെ കവാടത്തിൽ വരുന്ന രൂപത്തിലുള്ളതാണ് ഈ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. ആറ്റിങ്ങൽ കച്ചേരി നടയിലെ ഈ ഓഫീസ്‌ മന്ത്രി വി.ശിവൻകുട്ടി ആണ് ഉദ്ഘാടനം ചെയ്തത് .

ആർട്ടിസ്റ്റ് ഹൈലേശാണ് ഈ ഓഫീസിന്റെ രൂപകല്പനക്ക് പിന്നിൽ. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് വ്യത്യസ്ത കാഴ്ച അനുഭവം ആകുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പരമാവധി വ്യത്യസ്തത പുലർത്താനാണ് എല്ലാ സ്ഥാനാർഥികളും ശ്രമിക്കുക. പരമ്പരാഗത രീതി പൂർണമായും വിട്ട് കളയാതെ, എന്നാൽ കൂടുതൽ വോട്ടർമാരെ ആകർഷിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങൾ എല്ലാ കാലവും പരീക്ഷിക്കപ്പെട്ടിരുന്നു. അതിൽ ഒരു പടി കൂടി കടന്നിരിക്കുകയാണ് എൽഡിഫ് സ്ഥാനാർഥിയായ വി ജോയ്.

Related Articles

Back to top button