LatestThiruvananthapuram

നെറ്റിയിലൂടെ തുളഞ്ഞു കയറിയ കമ്പി ചെവിയിലൂടെ പുറത്ത്

“Manju”

ഉളളൂര്‍: ആറ്റിങ്ങല്‍ വക്കം സ്‌ട്രീറ്റ് റോഡിന് സമീപം ഫ്ളാറ്റ് നിര്‍മ്മാണ സൈറ്റിലുണ്ടായ അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ തലയിലൂടെ കമ്പി തുളഞ്ഞുകയറി. ബംഗാള്‍ സ്വദേശി ധാംധറിനാണ് (52) ഗുരുതരമായി പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചാരത്തില്‍ നിന്ന് പണി ചെയ്‌തുകൊണ്ടിരുന്ന ഇയാള്‍ കാല്‍വഴുതി കമ്പിക്കെട്ടിന്‌ മുകളിലേയ്ക്ക് വീഴുകയായിരുന്നു. നെറ്റിയിലൂടെ തുളഞ്ഞു കയറിയ കമ്പി ചെവിയിലൂടെ പുറത്തേയ്ക്ക് വന്നു. തൊഴിലാളികള്‍ കമ്പിയ്‌ക്ക് അനക്കം തട്ടാതെ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ച്‌ മാറ്റി. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സ് സേനാംഗങ്ങള്‍ ധാംധറിനെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടിയന്തര ശസ്ത്രക്രിയക്ക് ധാംധറിനെ വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button