Kozhikode

ഫ്രാൻ‍സില്‍ നിന്ന് വടകരക്കാരിക്ക് ഡോക്ടറേറ്റ്

“Manju”

വടകര: ഫ്രാന്‍സിലെ കോട്ട് ദസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയില്‍ നിന്ന് വടകരക്കാരിക്ക് ഡോക്ടറേറ്റ്. പുതുപ്പണം പാലയുള്ള പറമ്പത്ത് കാവ്യ വിനയനാണ് ബയോളജിയില്‍ ഡോക്റ്ററേറ്റ് നേടിയ മിടുക്കി.
വടകര സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളില്‍ നേഴ്‌സറി മുതല്‍ പഠിച്ച കാവ്യ വിനയന്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തുടര്‍ന്നു
പുതുപ്പണം ജെഎന്‍എംജിഎച്ച്എസ്എസില്‍ നിന്നു ബയോളജി സയന്‍സില്‍ 98 ശതമാനം മാര്‍ക്കോടെ പാസാവുകയും തിരുവനന്തപുരത്തെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് റിസേര്‍ച്ചില്‍ തുടര്‍ പഠനം നടത്തുകയും ചെയ്തു. സ്‌കോളര്‍ഷിപ്പോടെയാണ് ഫ്രാന്‍സില്‍ ഉപരിപഠനം.
എസ്എന്‍ഡിപി യോഗം സിദ്ധാന്തപുരം ശാഖാ സെക്രട്ടറി പാലയുള്ള പറമ്പത്ത് വിനയചന്ദ്രന്റെയും വടകര എസ്സ് എന്‍ ഡി പി യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് പുഷ്പലതയുടെയും മകളാണ് ഡോ. കാവ്യ വിനയൻ.

 

Related Articles

Back to top button