IndiaLatest

പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

“Manju”

മുംബൈ: ജോ​ലി സ​മ​യ​ത്ത് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യക്കണമെന്ന നിര്‍ദേശവുമായി മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്രമേ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാടുള്ളൂവെന്നും ഓ​ഫീ​സി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ലാ​ന്‍​ഡ് ഫോ​ണിനെ ആശ്രയിക്കാനും മഹാരാഷ്ട്ര പൊതുഭരണ വകുപ്പ്​ ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങളി​ല്‍ പ​റ​യു​ന്നു.സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേ​ഷം മാത്രം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നാണ്​ ഉത്തരവ്​. ഓഫീസില്‍ തോന്നിയപോലെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നതായും, അധികൃതര്‍ വ്യക്തമാക്കുന്നു

Related Articles

Back to top button