IndiaLatest

രാജ്യത്ത് ഇനി ലോക്ഡൗണ്‍ വേണ്ട; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: കൊറോണയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയുടെ രണ്ടാം തരംഗം കൊടുങ്കാറ്റു പോലെയാണ് തിരിച്ചുവന്നിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാ മുന്നണി പോരാളികളും കൊറോണയെ മുന്നില്‍ നിന്ന് നേരിടുകയാണ്. രാജ്യം ഇവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. രണ്ടാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളി ഒറ്റക്കെട്ടായി രാജ്യം നേരിടുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. ആവശ്യമായ രീതിയില്‍ ഓക്‌സിജന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ആദ്യ തരംഗം പോലെയല്ല, രാജ്യത്ത് ഇന്ന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകമ്പനികള്‍ അധിക ഉത്പാദനം തുടങ്ങിയിട്ടുണ്ട്. ഭാരതത്തിന് മികച്ച മരുന്നു കമ്പനികളാണുള്ളത്. കൊറോണക്കെതിരെ ലോകത്ത് ഏറ്റവും വില കുറഞ്ഞ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.യുവാക്കള്‍ക്ക് കൂടി വാക്‌സീന്‍ ലഭിക്കുന്നതോടെ തൊഴില്‍മേഖലയ്ക്കും അത് സഹായകമാകും. മരുന്നിന്നൊപ്പം പ്രതിരോധവും എന്നാണ് ഭാരതം ഉയര്‍ത്തുന്ന നയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button