IndiaKeralaLatest

മാപ്പിളപ്പാട്ടിന് ബ്രെയിലി പതിപ്പ്

“Manju”

മാപ്പിളപ്പാട്ടിന് ബ്രെയിലി പതിപ്പ് തയാർ | Braille version ready for  Mappilappattu | Madhyamam
കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി കാഴ്ചപരിമിതര്‍ക്കായി മാപ്പിളപ്പാട്ട് ബ്രെയിലി പതിപ്പ് പുറത്തിറക്കി. അക്കാദമി വിദ്യാര്‍ഥി ആയിഷ സമീഹക്ക് അക്കാദമി സെക്രട്ടറി റസാഖ് പയമ്ബ്രോട്ട് വീട്ടിലെത്തി പതിപ്പ് കൈമാറി.
സിദ്ദീഖ് വൈദ്യരങ്ങാടി-റൈഹാനത്ത് ദമ്ബതികളുടെ നാലാമത്തെ മകള്‍ സമീഹ കൊളത്തറ വികലാംഗ വിദ്യാലയത്തിലെ ആറാംതരം വിദ്യാര്‍ഥിനിയാണ്. സ്പെഷല്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാനലത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. അക്കാദമിയിലെ മൂന്നു വര്‍ഷ മാപ്പിളപ്പാട്ട് പരിശീലനത്തിന് രണ്ടു വര്‍ഷം മുമ്ബ് ആയിഷ സമീഹ പ്രവേശനം നേടിയിരുന്നു.
കാഴ്ചപരിമിതിയാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പഠിക്കുന്നതിലുള്ള പ്രയാസം മനസ്സിലാക്കിയാണ് ബ്രെയിലി ലിപിയില്‍ എഴുതാനും വായിക്കാനും അറിയുന്ന സമീഹക്കായി ബ്രെയിലി പതിപ്പില്‍ മാപ്പിളപ്പാട്ട് പുസ്തകം തയാറാക്കേണ്ടതിെന്‍റ ആവശ്യകത ബോധ്യമായത്.
പുളിക്കല്‍ ജിഫ്ബി കാമ്ബസില്‍ ബ്രെയിലി പ്രസ്സ് സ്ഥാപിക്കപ്പെട്ടതോടെ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 9207173451 എന്ന വാട്സ്‌ആപ് നമ്ബറിലേക്ക് മേല്‍ വിലാസം അയക്കുന്ന കാഴ്ചപരിമിതര്‍ക്ക് മാപ്പിളപ്പാട്ട്, ഇശലുകള്‍ എന്നീ ബ്രെയിലി പതിപ്പുകള്‍ അക്കാദമി സൗജന്യമായി തപാലില്‍ അയച്ചുകൊടുക്കും. പുസ്തകത്തിലെ പാട്ടുകളുടെ ഓഡിയോയും നല്‍കുന്നുണ്ട്.

Related Articles

Back to top button