KeralaLatest

കളക്ടറുടെ കാറിന് നേരെ ആക്രമണം

“Manju”

കോഴിക്കോട് കളക്ടര്‍ സാംബശിവ റാവുവിന്റെ കാറിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. കല്ലേറുണ്ടായത് കളക്ടറേറ്റ് വളപ്പില്‍ വച്ചാണ്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അക്രമി മാനസികാസ്വാസ്ഥ്യമുളളയാളാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇയാള്‍ മുന്‍പ് സമാനമായ സംഭവത്തിന് പിടിയിലായിട്ടുണ്ട്.

കസ്റ്റഡിയിലുള്ളത് എടക്കാട് സ്വദേശി പ്രമോദ് ആണ്. എടക്കാട് ഇവിഎം മെഷീന്‍ തകര്‍ത്ത കേസിലെ പ്രതിയാണ് ഇയാള്‍. പ്രമോദ് കാര്‍ തകര്‍ത്തത് കല്ലുപയോഗിച്ചാണ്. എന്നാല്‍ അക്രമി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

Related Articles

Back to top button