Latest

വ്യാജ കൊറോണ സര്‍ട്ടിഫിക്കറ്റ്; ഏജന്‍സി ഉടമ അറസ്റ്റില്‍

“Manju”

ചെന്നൈ: വ്യാജ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി യാത്രക്കാര്‍ക്ക് നല്‍കിയ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആറുമാസമായി ബസ്, ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കുന്ന ഏജന്‍സി ഉടമ ദിനേഷാണ് അറസ്റ്റിലായത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മേധാവി നല്‍കിയ പരാതിയിലാണ് നടപടി. നിരവധി യാത്രക്കാര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പേരില്‍ വ്യാജ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ദിനേഷിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button