KeralaLatest

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം:  : ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യുനമര്‍ദം ഇന്ന് യാസ് ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ തിരുവനന്തപുരം അടക്കം തെക്കന്‍ ജില്ലകളില്‍ മഴ തുടരും. കേരളത്തിലേക്കുള്ള കാലവര്‍ഷത്തിന്റെ വരവും കൂടിയാകുന്നതോടെ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കാലവര്‍ഷം കേരളത്തിലേക്കെത്തുന്നതും , യാസ് ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദവും ചേര്‍ന്ന് മധ്യ കേരളത്തിനും തെക്കന്‍ കേരളത്തിനുമിടയില്‍ മഴ തുടരും.

Related Articles

Back to top button